കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കു ഒരു മണിക്കൂർ കൊണ്ട് എത്താമെങ്കിലോ!? [VIDEO]

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് അല്ല ലോകത്തിലെ ഏതു സ്ഥലത്തേക്കും പോകാൻ ഇനി ഒരു മണിക്കൂർ വേണ്ട എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. കാരണം സ്പെയ്‌സ് എക്‌സിന്റെ (Space X) സി. ഇ.ഓ. ഇലോൻ മസ്‌ക് (Elon Musk) ഓസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ ആസ്‌ട്രോനോട്ടിക്കൽ കോണ്ഗ്രസ്സിൽ അവരുടെ പുതിയ സ്വപ്നപദ്ധതിയായ ഭൂമിയിൽ എവിടെയുംഒരു മണിക്കൂർ കൊണ്ട് എത്താവുന്ന പദ്ധതി അവതരിപ്പിച്ചു. സ്പേസ് എക്‌സിന്റെ (Space X) തന്നെ ചന്ദ്രനിലേക്കുള്ള യാത്രക്ക് വേണ്ടി വികസിപ്പിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് തന്നെ കുറഞ്ഞത് മുപ്പത് മിനിറ്റ് കൊണ്ട് വിദൂര സഞ്ചാരങ്ങൾ പൂർത്തിയാക്കാൻ കഴിയും. ഒരു മണിക്കൂർ കൊണ്ട്‌ ലോകത്തിന്റെ ഏതു ഭാഗത്തും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു എത്തിചേരാൻ കഴിയും എന്നാണ് മസ്‌കിന്റെ അവകാശവാദം.

പദ്ധതിപ്രകാരം ലോകത്തിന്റെ പ്രധാന നഗരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സമുദ്രങ്ങളിൽ സ്പെയ്‌സ് എക്‌സ് സ്ഥാപിക്കുന്ന ഫ്ലോട്ടിങ് ലാൻഡിങ് പാടിലേക്കു (Floating Landing Pads) യാത്രികരെ പ്രത്യേകം തയ്യാറാക്കിയ ബോട്ട് സർവ്വീസുകൾ ഉപയോഗിച്ച് എത്തിച്ച്, റോക്കറ്റിന്റെ സഹായത്തോടെ സ്പെയ്‌സ്ഷിപ്പ് ഉപയോഗിച്ചാണ് അതിവേഗയാത്ര സാധ്യമാക്കുന്നത്.

സ്പെയ്‌സ് എക്‌സിന്റെ പണിപ്പുരയിൽ ഇരിക്കുന്ന ബിഗ് ഫക്കിങ് റോക്കറ്റ് (Big Fucking Rocket) അഥവാ ബി.എഫ്.ആർ (BFR) എന്ന പേരിൽ അറിയപ്പെടുന്ന റോക്കറ്റിൽ സ്പെയ്‌സ് എക്‌സ് വികസിപ്പിക്കുന്ന സ്പേസ്സ്ഷിപ്പ് ഘടിപ്പിച്ച് യാത്ര സാധ്യമാക്കാം എന്നതാണ് മസ്‌കിന്റെ പദ്ധതി. ബി.എഫ്.ആർ. മറ്റു വ്യാപകമായി ഉപയോഗിക്കുന്ന റോക്കറ്റുകളെ പോലെ വിക്ഷേപിച്ചാൽ ഒറ്റത്തവണ മാത്രമല്ല ഉപയോഗിക്കാൻ സാധിക്കുന്നത്. സുരക്ഷിതമായി തിരിച്ചിറക്കി വീണ്ടും അടുത്ത യാത്രക്ക് സജ്ജമാക്കാം എന്നത് ബി.എഫ്.ആറിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളിൽ ഒന്നാണ്. കൂടാതെ സ്പേസിൽ വെച്ചു തന്നെ ഇന്ധനം നിറക്കാൻ സാധിക്കും എന്നത് കൊണ്ട് ഇന്റർനാഷണൽ സ്പേസ്സ്സ്റ്റേഷനിലേക്ക് യാത്രാസേവനം നടത്തിയും, ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതികളിലൂടെയും, ചൊവ്വായാത്രാദൗത്യത്തിലൂടെയും ബി.എഫ്.ആറിന്റെ മികവ് തെളിയിക്കാം എന്നതാണ് സ്പെയ്‌സ് എക്‌സിന്റെ കണക്കുകൂട്ടൽ.

സ്പെയ്‌സ് എക്‌സിന്റെ ഭൂമിയിൽ എവിടേക്കും ഒരു മണിക്കൂർ എന്ന പദ്ധതി യാഥാർത്ഥ്യമാക്കൻ കുറച്ചധികം നമ്മൾ കാത്തിരിക്കേണ്ടി വരും. കാരണം ഇതിനായി ഉപയോഗിക്കുന്ന റോക്കറ്റും സ്പേസ്സ്ഷിപ്പും സ്പെയ്‌സ് എക്‌സിന്റെ പണിപ്പുരയിലാണ്. മസ്‌കിന്റെ വാക്കുകൾ പ്രകാരം റോക്കറ്റ് യാഥാർത്ഥ്യമാകാൻ ചുരുങ്ങിയത് ഒൻപത് മാസം വേണ്ടിവരും. കൂടാതെ മുൻപ് സ്പെയ്‌സ് എക്‌സ്സ് പ്രഖ്യാപിച്ച ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്ന പദ്ധതി 2024 ഓടെ സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

മസ്‌ക് അവതരിപ്പിച്ച പദ്ധതിയുടെ വീഡിയോ

About the author

Add comment

By Abhil

Follow Me

Recent Posts

Categories

Archives