ഓഫറിന്റെ വെടിക്കെട്ടുമായി ഷവോമിയുടെ ദിവാലി വിത്ത് എംഐ

ഓഫറിന്റെ വെടിക്കെട്ടുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാണ കബിനിയായ ഷവോമി വീണ്ടും. ഷവോമിയുടെ സ്പെഷ്യൽ ഫെസ്റ്റിവൽ സെയിൽ ആയ ദിവാലി വിത്ത് എംഐ (Diwali with MI) ഓഫറുകൾ സെപ്റ്റംബർ 27 നു രാവിലെ 10 മണിക്ക് ആരംഭിച്ചു സെപ്റ്റംബർ 29 വരെ ‘www.mi.com’മിലൂടെ ലഭ്യമാണ്. ഷവോമിയുടെ മൊബൈൽ ഫോൺ മുതൽ ആക്‌സസറീസ് വരെ വിവിധ ഡിസ്‌കൗണ്ടുകളോടെ സ്വന്തമാക്കാം. ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ശേഷം ഷവോമി സ്വന്തമായി നൽകുന്ന ഓഫറുകൾ ആണിത്.

ദിവാലി വിത്ത് എംഐ (Diwali with MI) സെയിലിലൂടെ റെഡ്മി നോട്ട് 4ന്റെ 3 GB റാം+ 32 GB സ്റ്റോറേജ് ഉള്ള മോഡലിന് 9999 രൂപയും, 4 GB റാം+ 64 GB സ്റ്റോറേജ് ഉള്ള മോഡലിന് 10999 രൂപയും, എംഐ മാക്സ് 2 ബേസ് മോഡലിന് 12999 രൂപയും, റെഡ്മി 4 എ ബേസ് മോഡലിന് 5999 രൂപക്കും ലഭിക്കുന്നതാണ്. ഇതിൽ എംഐ യുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോൺ ആയ എംഐ എ 14999 രൂപയ്ക്കു തന്നെ സെയിൽസ് തുടരുന്നതാണ്. കൂടാതെ എംഐ സെപ്റ്റംബറിൽ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ റെഡ്മി നോട്ട് 4 ലൈറ്റ് ബ്ലൂ 12999 രൂപക്കും ലഭ്യമാണ്.

സ്മാർട്ഫോൺ കൂടാതെ ഷവോമി അവരുടെ ആക്സസറീസിനും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 20000 mAh എംഐ പവർബാങ്ക് 2 വൈറ്റ് ബാറ്ററി പാക്ക് 400 രൂപാ ഡിസ്‌കൗണ്ടോടെ 1799 രൂപക്കും, 10000 mAh എംഐ പവർബാങ്ക് ബ്ലാക്ക് 899 രൂപക്കും സ്വന്തമാക്കാം. കൂടാതെ 9999 രൂപയുടെ എംഐ പ്യൂരിഫയർ 2500 രൂപാ ഡിസ്‌കൗണ്ടോടെ 8499 രൂപക്കും, 11999 രൂപയുടെ എയർ പ്യുരിഫയർ ബണ്ടിൽ 9998 രൂപക്കും ലഭിക്കുന്നു.

499 രൂപയുടെ എംഐ പ്രോഡക്റ്റ്സ് ആക്സിഡന്റൽ / ലിക്യുഡ് ഡാമേജ് ബേസ് പ്ലാൻ 100 രൂപാ ഡിസ്‌കൗണ്ടോടെ 399 രൂപക്കും നൽകുന്നു. ഷവോമിയുടെ സ്മാർട്ഫോൺ ആക്‌സസറീസ് ഓഫർ കൂടാതെ ഭാഗ്യപരീക്ഷണത്തിലൂടെ സമ്മാനമായി കൂപ്പൺസ് ഡിസ്‌കൗണ്ട് പ്രൈസസ്സ് നേടാവുന്ന ഗ്രാബ് കൂപ്പൺ (Grab Coupon), ബിഡ് റ്റു വിൻ (Bid to Win), ഫാസ്റ്റർ ഫിംഗേഴ്‌സ് ഫസ്റ്റ് (Faster Fingers First) മുതലായ ഗെയിംസുകളും, രാവിലെ 11മുതൽ വൈകുന്നേരം 5 മണിവരെ 1 രൂപാ ഫ്ലാഷ് സെയിലും (Rs.1 Flash Sale) ഒരുക്കിയിട്ടുണ്ട്.

ഇതൊന്നും കൂടാതെ വിവിധ ക്യാഷ്ബാക്ക് ഓഫാറുകളും സെപ്റ്റംബർ 26 മുതൽ 29 വരെ ഒരുക്കിയിട്ടുണ്ട്. എസ്.ബി.ഐ. ഡെബിറ്റ് / ക്രഡിറ്റ് കാർഡ് ഹോൾഡേഴ്സിന് 5 % ക്യാഷ്ബാക്കും, റെഡ്മി നോട്ട് 4 പേമെന്റ് പേടിഎം വഴി നടത്തുകയാണെങ്കിൽ ഫ്ലാറ്റ് 400 രൂപാ ക്യാഷ്ബാക്കും ലഭിക്കുന്നത് ആണ്. കൂടാതെ എല്ലാ സ്മാർട്ഫോൺ പർച്ചേസിനും ഹങ്കാമ (Hungama) മ്യൂസിക്കിന്റെ 12 മാസത്തെ സബ്ക്രിപ്ഷനും, ഹാങ്കമ (Hungama) പ്ലേ 3 മാസത്തേക്കുള്ള സബ്ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നു.

ഒടുവിലാൻ : എന്തായാലും ഷവോമി കബിനിക്കു വരുന്ന 3 ദിവസം ഒരു ഫെസ്റ്റിവൽ കാലം തന്നെ ആയിരിക്കും, പക്ഷെ പ്രോഡക്റ്റ് വാങ്ങുന്നവരുടെ സ്ഥിതി എന്തായിരിക്കും എന്ന് കണ്ടറിയാം.

About the author

Add comment

By Abhil

Follow Me

Recent Posts

Categories

Archives